മുസ്ലിം ലീഗ് - ബിജെപി- സിപിഎം രഹസ്യ ബന്ധം ഉള്ളതോ?

മുസ്ലിം ലീഗ് - ബിജെപി- സിപിഎം രഹസ്യ ബന്ധം ഉള്ളതോ?
Feb 25, 2024 12:48 PM | By PointViews Editr

 തൃശ്ശൂർ: കോൺഗ്രസ് മുക്ത ഇന്ത്യക്കായി മുസ്ലീം ലീഗ് - ബിജെപി- സിപിഎം അച്ചുതണ്ട് രൂപപ്പെടുകയും രഹസ്യ ബാന്ധവം തുടരുകയുമാണ് എന്ന് കേൾക്കുകയും ചെയ്യുമ്പോൾ അസാധ്യം എന്ന് തോന്നുമെങ്കിലും ചില രാഷ്ട്രീയ ലക്ഷണങ്ങൾ ആ ആരോപണത്തിന് ബലം നൽകുന്നവയാണ്. ഈ തിരിച്ചറിവിലേക്ക് കോൺഗ്രസ് എത്തിക്കഴിഞ്ഞിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകതയും. പല തരം യഥാർത്ഥ കാഴ്ചപ്പാടിലെത്താൻ സാധാരണ ഗതിയിൽ കോൺഗ്രസ് വൈകുകയാണ് പതി വെങ്കിലും ഇത്തവണ ഇത്തരമൊരു രഹസ്യ ബാന്ധവത്തെ കുറിച്ച് കോൺഗ്രസിന് ചില മുൻ ധാരണകൾ ലഭിച്ചതാണ് പാർട്ടിയെ കൂടുതൽ കടുത്ത നിലപാടുകളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത്. ഒരു പക്ഷെ വിട്ടുവീഴ്ചകൾ ചെയ്താലും അത് ഇത്തവണത്തേക്ക് മാത്രമാകാനും വഴിയുണ്ട്. കോൺഗ്രസിലെ മതേതര വിശ്വസികളും ക്രിസ്ത്യാനികളും ഹിന്ദു മത വിശ്വാസികളും ദളിതരും പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നരും ആയ അണികൾക്ക് ആ രഹസ്യ ബാന്ധവത്തെ കുറിച്ച് സംശയമോ ഉറപ്പോ ഉണ്ട്. എന്നാൽ ഇപ്പോഴും ഉറപ്പില്ലാത്തത് നേതാക്കളിലെ ചിലർക്കാണ്. അവരെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണ് ജനം. ലീഗ് കാല് വാരും എന്ന് നേരത്തെ മുന്നറിയിപ്പ് പാർട്ടിക്ക് ചിലർ നൽകിയിരുന്നതാണ്. എന്നാൽ കോൺഗ്രസ് കേട്ടില്ല. ഫലം വെറും 41 സീറ്റിൽ ഒതുങ്ങി. ഇതിൽ 15 പേർ ലീഗിൻ്റേതാണ്. കോൺഗ്രസിൽ നിന്നുള്ള ലീഗ് സമുദായക്കാർ വേറേ. നിയമസഭയിൽ ഇടത്തും വലത്തും നിന്നായി 32 പേർ. അതായത് ആകെ സീറ്റിൻ്റെ 24 ശതമാനം ലീഗ് സമുദായക്കാരാണ് ! എങ്ങനെയിത് സാധിച്ചു? സിംപിൾ. സിപിഎം ഉം ആയി ലീഗിന് രഹസ്യധാരണ ഉണ്ടായിരുന്നു. സിപിഎം ലെ മുസ്ലീം സ്ഥാനാർത്ഥികൾക്ക് ലീഗിൻ്റെ വോട്ട് മറിച്ചു കൊടുക്കുകയും യുഡിഎഫിലെ ഇതര സമുദായക്കാരായ സ്ഥാനാർത്ഥികളുടെ കാല് വാരി തോൽപ്പിക്കുകയും ചെയ്തു. കോൺഗ്രസിലെ ഗ്രൂപ്പുകളി കൂടിയായപ്പോൾ പണി കോൺഗ്രസിന് തന്നെ കിട്ടി. കോൺഗ്രസ് വിശ്വാസികളായ മുസ്ലീം സമുദായക്കാരോട് മുസ്ലീം സ്ഥാനാർത്ഥികൾക്ക് മാത്രം വോട്ട് ചെയ്യണമെന്ന് രഹസ്യമായി ഉപദേശിക്കാനും ലീഗ് ശ്രമിച്ചു. കോൺഗ്രസിലെ നേതാക്കൾ തിരിച്ചറിയാത്ത, എന്നാൽ അണികൾക്കെല്ലാം കൃത്യമായി അറിയാവുന്ന വസ്തുത. കുഞ്ഞാലിക്കുട്ടിയെന്ന ലീഗ് നേതാവിന് മുഖ്യമന്ത്രിയാകാൻ വേണ്ടി എംപി സ്ഥാനം ഉപേക്ഷിച്ച് എംഎൽഎയാകാൻ വന്നപ്പോഴേ മതേതര കോൺഗ്രസ് പ്രവർത്തകർക്ക് കാര്യം മനസ്സിലായതാണ്. കുഞ്ഞാലിക്കട്ടി - പിണറായി വിജയൻ രഹസ്യ ബന്ധം ലാവലിൻ, ഐസ്ക്രീം കേസ് മുതൽ ടൈറ്റാനിയം, കരിമണൽ കേസ് വരെയും തുടർന്നിങ്ങോട്ട് രാഷ്ട്രീയ കുതിരക്കച്ചവടങ്ങളിലും പല തരം ബിസിനസ് വരെയും നീളുന്നതാണ്. കുഞ്ഞാലിക്കുട്ടിയെ അസഭ്യം പറഞ്ഞ് ലീഗ് വിട്ട് പുറത്തു പോയ പഴയ സിമി പ്രവർത്തകൻ കെ.ടി.ജലീൽ, സിപിഎം ലേബൽ അണിഞ്ഞ് എം എൽ എ ആയത് വിരോധം കൊണ്ടാണെന്ന് കരുതിയ വിഡ്ഡികളാണ് മലയാളികൾ. എന്നാൽ ദീർഘവീക്ഷണത്തോടെ കുഞ്ഞാലിക്കുട്ടിയും പിണറായിയും നടത്തിയ നാടകത്തിലെ കോമഡിയായിരുന്നു അത്. ഒരു പരസ്പര നുഴഞ്ഞുകയറ്റം. സിമി പ്രവർത്തകൻ ഏതാനും നാളുകൾ കൊണ്ട് നിറം മാറി മത നിരപേക്ഷനും സാമുദായിക പാർട്ടി വിരുദ്ധനും ആയ നാടകം. ലീഗ് വിരുദ്ധനും മതനിരപേക്ഷനുമായി വേഷം കെട്ടിയ അതേ ജലീലാണ് സൗദിയിൽ നിന്ന് ആയിരക്കണക്കിന് കുർആൻ സർക്കാർ ചിലവിൽ കേരളത്തിൽ ഈന്തപ്പഴം ചേർത്ത് സ്വർണ ലിപിയിൽ വിതരണം ചെയ്തത് എന്നതാണ് ട്വിസ്റ്റ്. ആ വഴിയാണ് രാഷ്ട്രീയത്തിൽ കൊള്ളാവുന്ന ഒരു നിലവാരവും നേടാനാകാത്ത മുഹമ്മത് റിയാസ് ഒരു നാൾ പെട്ടെന്ന് പിണറായി വിജയൻ്റെ കുടുംബത്തിൽ ചെന്നു കയറിയതെന്നത് രണ്ടാമത്തെ ട്വിസ്റ്റ് . കൂട്ടി വായിക്കുക നിങ്ങൾ. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം കാട്ടിക്കൂട്ടിയ മത നിരപേക്ഷ നവോത്ഥാന കോപ്രായങ്ങളെല്ലാം മുസ്ലീം ഇതര സമുദായങ്ങളെ അവഹേളിക്കുന്നതായിരുന്നു. കോവിഡിൻ്റെ മറവിൽ പോലും മറ്റ് സമുദായങ്ങളെ അവഗണിക്കാനും ഒതുക്കാനും ശ്രമിച്ചു. ശബരിമല വിശ്വാസികളെ തെരുവിൽ നേരിടാൻ തയാറായ പിണറായി എങ്ങനെയാണ് അതിനുള്ള ശക്തി നേടിയത്? ജനസംഘത്തോട് സഖ്യമുണ്ടാക്കി പണ്ടേ മത്സരിച്ച പിണറായി വിജയൻ എങ്ങനെയാണ് സങ്കി വിരുദ്ധ നായത്? അതേ സമയത്ത് തന്നെ ന്യൂനപക്ഷ അവകാശങ്ങളിൽ 80 ശതമാനവും മുസ്ലീം സമുദായത്തിന് മാത്രമായി വച്ചുനീട്ടിക്കൊടുത്തത് ആരും അറിഞ്ഞില്ല. ക്രിസ്ത്യൻ പുണ്യദിനങ്ങളിൽ പരീക്ഷകൾ നടത്തിയും ജോലി ചെയ്യിപ്പിച്ചും സർക്കാർ വക ഔദ്യോഗിക പരിപാടികൾ നിർബന്ധിതമായി സംഘടിപ്പിച്ചും ആ സമുദായത്തെ അവഹേളിച്ചു. ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരേയും പള്ളികൾക്കും ആചാരങ്ങൾക്കും നേരേയും അവഹേളനപരമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും നിയന്ത്രണം വരുത്താനും പിണറായിയെ പ്രേരിപ്പിച്ച ഘടകം ഏതാണ്? ഉത്തരം ഒന്നേയൊന്നു മാത്രമാണ് - ജലീൽ - റിയാസ് -കുഞ്ഞാലി പക്ഷ ലീഗ് ബന്ധം. ഇതിനിടയിൽ യൂസഫലി വല്ലാതെ വളർന്നു. എംപിയായി. മുസ്ലീം വിരുദ്ധത പറയുന്നു എന്ന് പറഞ്ഞ് കരഞ്ഞവർ പതിയെ യൂസഫലിയുടെ ചിറകിലേറി സഞ്ചരിക്കാൻ തുടങ്ങി. കടുത്ത ഹിന്ദുത്വ വാദിയെന്ന ആരോപണം നേരിടുന്ന യുപിയിലെ യോഗി ആദിത്യനാഥിൻ്റെ വരെ തട്ടകത്തിൽ യൂസഫലി കയറിക്കൂടി. ക്ഷേത്രത്തിൽ കയറിയിരുന്ന് ഖുർആൻ പറഞ്ഞു. അതിനു ശേഷം ഇന്ത്യയിൽ ഒരിടത്തും ഹിന്ദു മുസ്ലീം വിരോധം വളർത്തുന്നതൊന്നും സംഘപരിവാർ ചെയ്തിട്ടില്ല. മോദി എഫക്ട് എന്ന പ്രചാരണം ശക്തമായി. ഒടുവിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠദിനത്തിൽ താലവും താംബൂലവും എടുത്ത് മുസ്ലീം പെൺകുട്ടികൾ രാമസ്യ അക്ബർ വിളിച്ചതും വാർത്തയായി. ബിജെപിക്കും സിപിഎമ്മിനും വേണ്ടത് കോൺഗ്രസില്ലാത്ത ഇന്ത്യയാണ്. കോൺഗ്രസിൻ്റെ 65 വർഷം നീണ്ടു നിന്ന ഭരണത്തിൽ മികച്ച ജി ഡി പി യുടെ നേട്ടവും നൂറുകണക്കിന് പൊതുമേഖല സ്ഥാപനങ്ങളും ഉണ്ടായിരുന്ന സ്ഥാനമെല്ലാം ഇന്ന് പാതാള ഗർത്തം പോലെ ശൂന്യമാണ്. ജി ഡി പി ധിം . പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് പുട്ടടിക്കുന്നു. ഒപ്പം കോൺഗ്രസിനെ പരിഹസിക്കാൻ വേണ്ടി മാത്രം ബിജെപി തൊള്ള തുറക്കുന്ന അവസ്ഥ. സ്വന്തമായി പറയാൻ ആകെയുള്ളത് നാല് പ്രതിമയും വിലയില്ലാതായ രണ്ടായിരത്തിൻ്റെ നോട്ടും മാത്രം. ഇതിനെല്ലാമിടയിൽ ലീഗ് ബിജെപിയുമായി രഹസ്യ ബാന്ധവം വളർത്തി തുടങ്ങി. ഒപ്പം കേരളത്തിൽ പാതി സങ്കിയും 25 ശതമാനം കമ്മിയും 25 ശതമാനം ഇസ്ളാമിക ബാന്ധവും ഉള്ള പിണറായിയുമായി ഒരു രഹസ്യ രാഷ്ട്രീയ സഹകരണ കച്ചവടവും വികസിപ്പിച്ചു. പരിഹസിച്ചും നേതാക്കളെ വില കൊടുത്തുവാങ്ങിയും അന്വേഷണ ഏജൻസികളെ വച്ചും പ്രതിസന്ധിയിലാക്കിയും ബിജെപി കോൺഗ്രസിനെ തകർക്കുമ്പോൾ അതേറ്റ് പിടിച്ചും കേസിൽ കുടുക്കിയും അവഹേളിച്ചും അക്രമിച്ചും പിണറായി വിഭാഗം സി പി എം ഉം കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള തിരക്കിലാണ്. ഇവർക്ക് രണ്ടു പേർക്കുമൊപ്പം രഹസ്യ പങ്ക് കച്ചവടം നടത്തുകയും അതിനൊപ്പം കോൺഗ്രസിനോടൊത്ത് എന്ന് പറഞ്ഞു കൊണ്ടു കാലുവാരി നശിപ്പിക്കുകയാണ് മുസ്ലീം ലീഗ് ചെയ്യുന്നത്. ന്യൂനപക്ഷ സംരക്ഷണം, മതേതരത്വം എന്നൊക്കെ തുടങ്ങി തേഞ്ഞു തീർന്ന ആശയങ്ങൾ പറഞ്ഞ് കോൺഗ്രസ് അപ്പോഴും ലീഗിനെ ചുമക്കുകയുമാണ് എന്ന ആരോപണവുമായി മറ്റ് സമുദായങ്ങൾ കോൺഗ്രസിനെ കൈയൊഴിയാൻ തുടങ്ങി. ലീഗ് കോൺഗ്രസിനെ തുരന്നു തീർക്കാൻ നടക്കുകയാണ് എന്ന് മനസ്സിലാക്കിയ ക്രിസ്ത്യൻ വിഭാഗങ്ങളാണ് കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് സിപിഎം ന് ചെയ്തതിൽ ഒരു കൂട്ടർ. 2 ശതമാനം വോട്ട് ആ വഴി കോൺഗ്രസിന് നഷ്ടപ്പെട്ടു. പിണറായി മികച്ച വനായതുകൊണ്ടല്ല ക്രിസ്ത്യൻ വിഭാഗം അത് ചെയ്തത്. യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രിയാകാൻ കുഞ്ഞാലിക്കുട്ടി വരുമെന്നും ലീഗ് വിലപേശുമെന്നും കിട്ടിയില്ലെങ്കിൽ എൽ ഡി എഫ് പിന്തുണ വാങ്ങി കോൺഗ്രസിനെ പാലം വലിക്കുമെന്നും അവർ തിരിച്ചറിഞ്ഞു. അതിനേക്കാൾ ഭേതം പിണറായി എന്ന ഗുണമില്ലാത്ത ഒരാൾ മതിയെന്നവർ തീരുമാനിച്ചു. നേരിട്ട് ഉടനെ ഫസൽ ഗഫൂറിൻ്റയും എംഎ അക്ബറിൻ്റെയും സ്റ്റേറ്റ് സങ്കൽപ്പത്തിൽ ചെന്ന് പെടുന്നതിനേക്കാൾ കുഞ്ഞാലിയുടെ സാധ്യത ഇല്ലാതാക്കുകയാണ് നല്ലതെന്ന് അവർ തീരുമാനിച്ചു. ഐസ്ക്രീമിനേക്കാൾ ഭേതം ബിരിയാണി ചെമ്പിലെ സ്വർണ്ണമാണ് എന്ന് അവർക്ക് തോന്നി. അവർ പിണറായിയുടെ പാർട്ടിക്ക് വോട്ടുകുത്തി. തുടർ ഭരണവും കൊടുത്തു. പിന്നെ ഭൂരിപക്ഷം പിണറായിക്ക് കൊടുത്ത 2 ശതമാനം നായർ, ഈഴവ, ദളിത് വിഭാഗങ്ങളുടേതാണ്. അവർ സമദൂരത്തിൽ രഹസ്യമായി നിന്നു. ചിലർ സിപിഎമ്മിന് വോട്ടു ചെയ്തു. ചിലർ ബിജെപിക്കും. എന്നിട്ടവർ ആശ്വസിച്ചു - കുഞ്ഞാലി ഭരണം എളുപ്പത്തിൽ വന്നില്ലല്ലോ! ഈ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വാദവുമായി വന്ന ലീഗ്, അതിനവർക്ക് യോഗ്യത ഉണ്ടെന്ന അവകാശവാദവുമുയർത്തുകയാണ്. അവർ സമുദായ വർഗീയ പാർട്ടി മാത്രമാണ് എന്ന ആരോപണം സിപിഎമ്മോ,ബിജെപിയോ ഇപ്പോൾ ഉയർത്തുന്നില്ല എന്നതും ശ്രദ്ധിക്കു. കാര്യം വ്യക്തമാണ്. ലീഗും ബിജെപിയും ഇപ്പോൾ ഒരേ തോലണിഞ്ഞവരാണ്, സിപിഎം അവരുടെ കൂട്ടാളിയും . ലീഗിന് ഭരണം അവരുടേതാക്കണം. ബിജെപിക്കും സിപിഎമ്മിനും കോൺഗ്രസ് നശിക്കുന്നത് കാണണം. തൃശൂർ ബിജെപിക്ക് കൊടുക്കാൻ ലീഗും സിപിഎമ്മും തയാറായിക്കഴിഞ്ഞു. ലീഗ് കോൺഗ്രസിൻ്റ കൂടെ നിന്ന് ബിജെപിയുടെയും പിണറായിപാർട്ടിയുടെയും ആഗ്രഹം സാധിച്ചു കൊടുക്കുന്നു. അവർ ഭായി ഭായി..... കോൺഗ്രസ് എന്ത് ചെയ്യണം? 20 സീറ്റിൽ 20 ഉം പോയാലും ലീഗിനെ യുഡിഎഫിൽ നിന്ന് റ്റാറ്റാ പറഞ്ഞു വിടുക. ഒറ്റയ്ക്ക് പോരാടുക. കോൺഗ്രസിന് അത്തരമൊരാർജവം ഉണ്ടായാൽ മതേതര ക്രിസ്ത്യൻ- ഹിന്ദു - ദളിത് പിന്നാക്ക വോട്ടുകളും ഉറച്ച കോൺഗ്രസ് പാരമ്പര്യ വോട്ടുകളും ലഭിക്കും. നഷ്ടപ്പെട്ട അന്തസെങ്കിലും നിലനിൽക്കും. ഒത്തു കിട്ടിയാൽ കുറഞ്ഞത് 15 സീറ്റും കിട്ടും. ഒപ്പം സമുദായത്തെ കൊള്ളചെയ്തു വീർക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ എഫക്ട് കെട്ടടങ്ങും. സാധ്യത കോൺഗ്രസിൻ നിന്ന് അകന്നുപോയവരെ വിശ്വസിപ്പിച്ചെടുക്കുക എന്നതിലാണ്. അവർ വീണ്ടും കോൺഗ്രസിനെ വിശ്വസിച്ചാൽ കോൺഗ്രസ് തിരിച്ചുവരവ് എളുപ്പമാണ്.

Is there a secret relationship between Muslim League-BJP-CPM?

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories